രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി
മുത്തങ്ങ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് എസ് നായരും സംഘവും നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തികൊണ്ടുവന്ന 10,80,000 രൂപ പോലീസ് പിടികൂടി. പണം കടത്തിയ മലപ്പുറം ചെറുമുക്ക് കണ്ടാന്‍തേട്ടില്‍ മുഹമ്മദ് റാഫി കെ.റ്റി (26), തിരൂരങ്ങാടി പടിക്കല്‍, വെളിമുക്ക്, ജലീല്‍ ഹൗസ്
സഫ്വാന്‍ പിപി (25) എന്നിവരെ കസ്റ്റഡിയിലെടുത്തു. പണം കോടതിയിലേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
എസ്.ഐ രാംകുമാര്‍.സി, എഎസ്‌ഐ അശോകന്‍, എസ്‌സിപിഒ മുസ്തഫ, സിപിഒ മാരായ രഞ്ജിത്ത്, രാജീവന്‍, അഷ്‌റഫ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
