ജീപ്പ് മരത്തില്‍ ഇടിച്ച് 4 യാത്രക്കാര്‍ക്ക് പരിക്ക്

ദാസനക്കര: പാക്കം ദാസനക്കരയില്‍ നിയന്ത്രണം വിട്ട ജീപ്പ് മരങ്ങള്‍ക്കിടയിലേക്ക് ഇടിച്ച് കയറി ജീപ്പിലുണ്ടായിരുന്ന 4 പേര്‍ക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവര്‍ ദാസനക്കര സ്വദേശി സുനില്‍ (33), ഇരുളം പ്ലാച്ചിക്കാട്ടില്‍ മിഥുന്‍ ലാല്‍ (36), വേലിയമ്പം വരവുകാലായില്‍ അഭി (30), പാടിച്ചിറ കബനി ചാലോളി കുന്നുമ്മല്‍ അഭിരാം (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ ദാസനക്കര ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ജീപ്പിന്റെ ടയര്‍ ഊരിതെറിക്കുകയും, മുന്‍ഭാഗം തകരുകയും ചെയ്തു.പരിക്കേറ്റവരെ നാട്ടുകാരും, മാനന്തവാടി അഗ്‌നി രക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലയ്ക്ക് സാരമായി പരിക്കേറ്റ സുനിലിനേയും, മിഥുന്‍ ലാലിനേയും വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍