വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടില്‍ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മൈസൂര്‍ സ്വദേശി ആനന്ദാണ് മരിച്ചത്. ഉദ്ദേശം 35 വയസ്സാണെന്നാണ് ആദ്യ വിവരം. ഇന്ന് വൈകീട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം.
കൊട്ടിയൂര്‍ ഉത്സവം കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക് കാട്ടിക്കുളം ഭാഗത്തേക്ക് വരികയായി സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വളവ് തിരിഞ്ഞ് വരവെ റോഡരികിലെ ചെറിയ വെള്ളക്കെട്ടില്‍പ്പെട്ട് ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിനടിയില്‍ അകപ്പെടുയായിരുന്നുവെന്ന് ബസ്സിലെ ക്യാമറ ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്.. തലക്ക് സാരമായ പരിക്കേറ്റ ആനന്ദിനെ ഉടന്‍ കാട്ടിക്കുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ആനന്ദിനോടൊപ്പമുണ്ടായിരുന്ന സഹയാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍