ജനവാസ മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി.

പുല്‍പ്പള്ളി: എരിയപ്പള്ളിയിലെ ജനവാസ മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി. എരിയപ്പള്ളി റേഷന്‍കടക്കവലയ്ക്ക് സമീപമുള്ള പന്നപ്പുറത്ത് സന്തോഷിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് പുലിയെ കണ്ടത്. വീട്ടുകാര്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഇന്ന് പുലര്‍ച്ചെ 4.30 ഓടെ പുലി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. പുലിയുടെ സാന്നിധ്യം ഈ ഭാഗത്ത് ആദ്യമാണെങ്കിലും മുമ്പിവിടെ കടുവയുടെ സ്ഥിരംശല്യമുണ്ടായിരുന്നു. പുലിയിറങ്ങിയ വിവരം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍