ആക്രികടയിലേയും ഫര്‍ണിച്ചര്‍ കടയിലേയും അഗ്‌നിബാധ; കൂടാതെ മോഷണങ്ങളും; രണ്ട് കുട്ടികള്‍ പിടിയില്‍

മാനന്തവാടി: മാനന്തവാടിയിലെ ആക്രി കടയിലും, ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ സ്ഥാപനത്തിലും അഗ്‌നിബാധയുണ്ടായ സംഭവത്തില്‍ രണ്ട് കുട്ടികള്‍ മാനന്തവാടി പോലീസിന്റെ പിടിയിലായി. മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനഞ്ച് വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇല്ലത്തുവയല്‍ അങ്കണവാടിയിലെ ടെലിവിഷന്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വേറെ മൂന്ന് മോഷണങ്ങള്‍ നടത്തിയതും ഇവരാണെന്ന് പോലീസിന് വ്യക്തമായി. ഇതിനിടയില്‍ കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കുട്ടികളോട് വിശദമായി സംസാരിച്ചതിലാണ് ആ ക്രികടയ്ക്ക് ഇവര്‍ തീയിട്ടതാണെന്നും, ഫര്‍ണിച്ചര്‍ നിര്‍മ്മാണ ഷോപ്പില്‍ അഗ്‌നിബാധയുണ്ടായതിന് പിന്നിലും ഇവരാണെന്ന് മനസ്സിലായത്. മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.റഫീഖിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.സി പവനന്‍, ജൂനിയര്‍ എസ്.ഐ അതുല്‍ മോഹന്‍, എ എസ് ഐ സുനില്‍, സി പി ഒ മാരായ ശ്രീജിത്ത്, മാതപ്പന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് സംഭവങ്ങള്‍ തെളിയിച്ചത്.
കുട്ടികളെ റിപ്പോര്‍ട്ട് തയ്യറാക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍