അതിഥി തൊഴിലാളിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

മാനന്തവാടി: അതിഥി തൊഴിലാളിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ബംഗാള്‍ സ്വദേശി അജിതാ ബീഗമാണ് ഇന്ന് വൈകിട്ട് നാല് മണിയോടെ ആശുപത്രി യാത്രാമധ്യേ ആംബുലന്‍സില്‍ പ്രസവിച്ചത്. ഇന്ന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പേര്യ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഭര്‍ത്താവ് റഫീഖുള്‍ ഇസ്ലാമിനോടൊപ്പം എത്തിയ അജിതയെ പ്രസവ സംബന്ധമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പേര്യയിലെ മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ ആംബുലന്‍സ് െ്രെഡവറും വൈറ്റ് ഗാര്‍ഡ് അംഗവുമായ സലീം വാഹനവുമായെത്തി പെട്ടെന്ന് തന്നെ മാനന്തവാടിയിലേക്ക് പുറപ്പെട്ടെങ്കിലും തലപ്പുഴ നാല്‍പ്പത്തിനാലെത്തുമ്പോഴേക്കും യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികളുടെ കൂട്ടിരിപ്പുകാരിയും സലീമും പ്രാഥമിക നടപടികള്‍ സ്വീകരിച്ച ശേഷം ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
2zgqkd