റൗഡി ലിസ്റ്റിലുള്ള യുവാവ് എം.ഡി.എം.എയുമായി പിടിയില്‍

മാനന്തവാടി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മാനന്തവാടി, പാണ്ടിക്കടവ്, ചോലമലയില്‍ വീട്ടില്‍ ജെ. ജിജോ (34) നെയാണ് മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജിജോ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട് പോലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞുവരുന്നയാളാണ്. ഇയാള്‍ക്ക് മാനന്തവാടി, വെള്ളമുണ്ട, പനമരം പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്.ചാമാടിപൊയില്‍ എന്ന സ്ഥലത്തെ ഷെഡില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. 2.692 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. എസ്.ഐ എം.സി പവനന്‍, എസ്.സി.പി.ഒ മനു അഗസ്റ്റിന്‍, സി.പി.ഒമാരായ എ.ബി. ശ്രീജിത്ത്, ടി.കെ. രാജേഷ്, ശരത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
8kxixw