കൊലപാതക കേസ്: പ്രതിയെ വെറുതെ വിട്ടു

കല്‍പ്പറ്റ: ഭര്‍ത്താവിനെ മരപ്പട്ടികക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ഭാര്യയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടു.ഭര്‍ത്താവായ ദാമോദരന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മീനങ്ങാടി പുറക്കാടി സ്വദേശി ലക്ഷ്മികുട്ടിയെയാണ് കല്‍പ്പറ്റ അഡീ.സെഷന്‍സ് കോടതി 2 ജഡ്ജി ജയവന്ത് ഷേണായ് തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ സൗജന്യ നിയമ സേവനത്തിന്റെ ഭാഗമായ എല്‍എഡിസിഎസിന്റെ ഡെപ്യൂട്ടി ചീഫ് ഡിഫന്‍സ് കൗണ്‍സല്‍ അഡ്വ.പ്രതീഷ് കെ.എം ഹാജരായി. കേസില്‍ അസിസ്റ്റ് ചെയ്യാനായി അസിസ്റ്റന്റ് ഡിഫന്‍സ് കൗണ്‍സലര്‍മാരായ അഡ്വ.സാരംഗ് എം.ജെ., അഡ്വ.ജിതിന്‍ വിജയന്‍, അഡ്വ. പൂജ പി.വി എന്നിവരും ഹാജരായി. 22.12.2021 നായിരുന്നു കേസിനാസ്പദമായ സംഭവം. പുറക്കാടി മാനികാവ് എന്ന സ്ഥലത്ത് ആള്‍പാര്‍പ്പില്ലാത്ത വീടിന്റെ മുന്‍വശം ഷെഡില്‍ വെച്ച് ലക്ഷ്മികുട്ടിയുമായി തെറ്റി പിരിഞ്ഞു കഴിഞ്ഞിരുന്ന ഭര്‍ത്താവായ ദാമോധരനെ അദ്ദേഹം വീട്ടില്‍ വന്ന വിരോധത്താല്‍ അടിച്ചു കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. മേല്‍ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം 33 സാക്ഷികളെയും 51 രേഖകളും 21 മുതലുകളും ഹാജരാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
o3yn9o