വയനാട് ജില്ലയില്‍ നാല് ക്യാമ്പുകളിലായി 127 പേരെ മാറ്റിതാമസിപ്പിച്ചു

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച നാല് ക്യാമ്പുകളിലായി 127 പേരെ മാറ്റിതാമസിപ്പിച്ചു. 38 കുടുംബങ്ങളില്‍ നിന്നായി 36 പുരുഷന്മാര്‍, 54 സ്ത്രീകള്‍, 37 കുട്ടികള്‍, എന്നിവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ രണ്ട് വീതം ക്യാമ്പുകളാണ് തുടങ്ങിയത്. മാനന്തവാടി, തിരുനെല്ലി, കാവുമന്ദം പരിധികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. മാനന്തവാടി താലൂക്കില്‍ പിലാകാവ് സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 22 കുടുംബങ്ങളാണുള്ളത് 19 പുരുഷന്മാരും 33 സ്ത്രീകളും 17 കുട്ടികളും. തിരുനെല്ലി എസ്എയുപിയില്‍ ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചുഏഴ് പുരുഷന്മാര്‍, 10 സ്ത്രീകള്‍, 11 കുട്ടികള്‍. വൈത്തിരി താലൂക്കില്‍ കാവുമന്ദം കമ്മ്യൂണിറ്റി ഹാളില്‍ തുടങ്ങിയ ക്യാമ്പിലേക്ക് ഒരു കുടുംബത്തെ മാറ്റി. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഈ ക്യാമ്പിലുണ്ട്. തെങ്ങുമുണ്ട ഗവ. എല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. എട്ട് പുരുഷന്മാരും ഒന്‍പത് സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍