വയനാട് യൂത്ത് കോണ്‍ഗ്രസില്‍ കൂട്ട നടപടി

കല്‍പ്പറ്റ: വയനാട് യൂത്ത് കോണ്‍ഗ്രസില്‍ കൂട്ട നടപടിയുമായി സംസ്ഥാന നേതൃത്വം രംഗത്ത്. സംഘടനാ രംഗത്ത് സജീവമല്ലെന്നും, ജില്ലയിലെ നേതൃ സംഗമമത്തില്‍ പങ്കെടുത്തില്ലെന്നും ആരോപിച്ച് രണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 16 ഭാരവാഹികളെ തല്‍സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തു. അഞ്ചുകുന്ന് മണ്ഡലം പ്രസിഡണ്ട് സുഹൈല്‍.പി.കെ, തൃശിലേരി മണ്ഡലം പ്രസിഡണ്ട് ഹുസൈന്‍ ബാവലി, നിയോജക മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഉനൈസ് ഓ.ടി, നിജിന്‍ ജയിംസ്, അനീഷ് തലപ്പുഴ, അജ്മല്‍ പഞ്ചാരക്കൊല്ലി, അജല്‍ ജയിംസ്, ജോഫ്രി വിന്‍സെന്റ്, അഖില്‍ ജോസ് ആല്‍ബിന്‍, റാഫി ഇമിനാണ്ടി, രാജേഷ് ആറുവാള്‍,റോബിന്‍ ഇലവുങ്കല്‍,ജിതിന്‍ അബ്രഹാം, രോഹിണി, രാഹുല്‍ ഒലിപ്പാറ എന്നിവരെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം മീനങ്ങാടിയില്‍ നടന്ന ജില്ലാ ക്യാമ്പില്‍ വെച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ പ്രതിഷേധിച്ചതും, അനുബന്ധ സംഭവങ്ങളുമായി ബന്ധപ്പെട്ടുമാണ് ഈ നടപടിയെന്നും ആരോപണമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍