വയനാട് ജില്ലയില്‍ കനത്തമഴ തുടരുന്നു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പലയിടത്തും കനത്തമഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പിലാക്കാവില്‍ പ്രിയദര്‍ശിനി എസ്‌റ്റേറ്റ് ഭാഗത്തെ 21 കുടുംബങ്ങളെ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലേക്ക് മാറ്റി. തിരുനെല്ലിയില്‍ 9 കുടുംബങ്ങളെ എസ്എയുപി സ്‌കൂളിലേക്ക് മാറ്റി. പടിഞ്ഞാറത്തറ വില്ലേജ് പരിധിയിലെ തെങ്ങുമുണ്ട ഗവ.എല്‍ പി സ്‌കൂളിലേക്ക് ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.പനമരത്തെ വലിയ പുഴ നിറഞ്ഞു. ചെറുപുഴ അങ്ങാടി വയലിലേക്ക് ഭാഗത്തേക്ക് കവിഞ്ഞിട്ടുണ്ട്. താമരശ്ശേരി ചുരത്തില്‍ വ്യൂ പോയിന്റിന് സമീപം രാത്രിയില്‍ വലിയ പാറ വീണ് അപകട ഭീഷണി ഉയര്‍ന്നെങ്കിലും ഫയര്‍ ഫോഴ്‌സത്തി നീക്കം ചെയ്തു. ചെതലയം, പൊന്‍ കുഴി, പാടിച്ചിറ, കൊളഗപ്പാറ, നൂല്‍പ്പുഴ, മന്ദംകൊല്ലി, അരിവയല്‍ ഭാഗങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത് ബത്തേരി അഗ്‌നി രക്ഷാസേനാംഗങ്ങളെത്തി നീക്കം ചെയ്തു. നെടുംപൊയില്‍ ചുരത്തില്‍ രാത്രി മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ച് നീക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍