മാനന്തവാടി താലൂക്കില്‍ കനത്ത മഴ തുടരുന്നു

മാനന്തവാടി: മാനന്തവാടി താലൂക്കില്‍ രണ്ട് ദിവസമായി തുടരുന്ന മഴയിലും കാറ്റിലും നദികള്‍ കരകവിഞ്ഞൊഴുകിയതോടെ പലയിടത്തും ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ തുടങ്ങി. തിരുനെല്ലി കാളിന്ദി നദി കരകവിഞ്ഞതിനാല്‍ പനങ്കുറ്റി ഉന്നതിയിലെ 8 കുടുംബങ്ങളിലെ 22 പേരെ തിരുനെല്ലി എസ്എയു പി സ്‌കൂളിലേക്കും 16 പേരെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്.തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴ പൊയില്‍, തലപ്പുഴ 46 എന്നിവിടങ്ങളില്‍ നിന്നും 10 കുടുംബങ്ങള്‍ ബന്ധു വീട്ടുകളിലേക്കും മാറിയിട്ടുണ്ട്. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ പഞ്ചാരക്കൊല്ലി ഭാഗങ്ങളില്‍ നിന്നും ആളുകളെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇവരെ പിലാക്കാവ് സ്‌കൂളിലേക്കാണ് മാറ്റുന്നത്.കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ വ്യാപകമായി മരം വീണു ഗതാഗതം തടസപ്പെട്ടു. മരം കടപുഴകി വീണതിനെ തുടര്‍ന്ന് പലയിടങ്ങളിലും വൈദ്യുതി തൂണുകളും തകര്‍ന്നു, മാനന്തവാടി അടുവാന്‍ കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകട ഭീഷണിയിലായി വി.സി മാണിയുടെ വീടിന് പുറക് വശത്താണ് മണ്ണിടിഞ്ഞ് വീണത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍