പനവല്ലി പുഴയില്‍ മൃതദേഹം കണ്ടെത്തി

പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയില്‍ മൃതദേഹം കണ്ടെത്തി. സര്‍വ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള മൃതദേഹം പോലീസെത്തി പുറത്തെടുത്തു. ഉദ്ദേശം 30-35 വയസ് തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍