അതിഥി തൊഴിലാളികളുടെ വാസ സ്ഥലം പരിശോധിച്ച്‌സുരക്ഷിതത്വം ഉറപ്പു വരുത്തണം: വയനാട് ജില്ലാ വികസന സമിതി യോഗം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വാസ സ്ഥലം പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണിനടത്തി വാസ യോഗ്യമാക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗപിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു നിര്‍ദ്ദേശം നല്‍കി. പൊഴുതന ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരിയില്‍ താമസിക്കുന്ന ഉന്നതിക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വനം വകുപ്പ് എന്‍.ഒ.സിആവശ്യമാകുന്നതിനാല്‍ ഐ.റ്റി.ഡി.പിയും വനം വകുപ്പും സംയുക്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഉന്നതിക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുവേണ്ട നടപടികളില്‍ തീരുമാനം എടുക്കണമെന്നും മന്ത്രി പറഞ്ഞു.
നാഷണല്‍ ഹൈവേയുടെ ഓരങ്ങളിലെ കാടുവെട്ടി മാറ്റാനും പുല്‍പ്പള്ളിചേകാടി റോഡ് വനത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങളില്‍ ഒടിഞ്ഞു വീഴാറായ മരങ്ങള്‍ മുറിച്ച് മാറ്റാനും ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ നിര്‍ദ്ദേശം നല്‍കി. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിന് 26 തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച 585 അപേക്ഷകളില്‍ 407 മരങ്ങള്‍ മുറിച്ച് മാറ്റി. നാഷണല്‍ ഹൈവേയിലും വനം വകുപ്പിന് കീഴിലുള്ള മരങ്ങളും ഒരാഴ്ചയ്ക്കകം മുറിച്ച് മാറ്റണമെന്ന് കളക്ടര്‍ പറഞ്ഞു.
തദ്ദേശ സ്ഥാപന പരിധികളില്‍ ജല സംഭരണത്തിനായി നിര്‍മ്മിച്ച പദ്ധതികള്‍ കാലവര്‍ഷത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാല്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നും തദ്ദേശ സ്ഥാപനത്തിന് കീഴിലെ ജല സംഭരണികള്‍ പരിശോധിച്ച് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ.
കോടനാട് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച തടയണ പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ജലം ഒഴിവാക്കി കളഞ്ഞു. തടയണ ഡാം സേഫ്റ്റി അതോറിറ്റി പരിശോധിക്കണമെന്നും യോഗം ആവശ്യപെട്ടു. കെ.എസ്.ഇ.ബി ബാണാസുര ഡാമിന് വേണ്ടി ഏറ്റെടുത്ത കുതിര പാണ്ടി റോഡിന് പകരം അനുവദിച്ച പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണം. അതിദരിദ്ര ഭൂരഹിതരായ 141 പേര്‍ക്ക് വീട് നിര്‍മ്മാണത്തിന് ഭൂമി ലഭ്യമാക്കുന്നതിന് സ്ഥലം കണ്ടെത്തുമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം അറിയിച്ചു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്റുകള്‍, സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്ന പക്ഷം നിയമ വിധേയമാക്കാന്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കിയതായി എ.ഡി.എം അറിയിച്ചു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി നടപ്പാക്കാന്‍ കളക്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
15 കോടി ചിലവഴിച്ച്രണ്ട് മാസം മുന്‍പ് പണി തീര്‍ത്ത മുള്ളന്‍കൊല്ലിമരക്കടവ് റോഡ് തകര്‍ന്ന അവസ്ഥയിലാണെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രിയങ്കാ ഗാന്ധി എം. പി യുടെ പ്രതിനിധി കെ.എല്‍ പൗലോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. മാമ്പിലാംതോട് സ്മാരകം വനമേഖലയോട് ചേര്‍ന്നായതിനാല്‍ വന്യമൃഗ ശല്യമുണ്ട്. സോളാര്‍ ഫെന്‍സിങ് നശിപ്പിച്ചാണ് വന്യമൃഗങ്ങള്‍ എത്തുന്നത്. ഇത് കല്‍മതില്‍ കെട്ടി സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍മ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി എത്രയും പെട്ടന്നു പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം. കെ. ദേവകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി.ജെ ഐസക്, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍