നേതാക്കളുടെ മരണവും സിപിഎമ്മിന് മത്സര വേദി:സന്ദീപ് വാരിയര്‍

ബത്തേരി: മരണവും മരണാനന്തര ചടങ്ങുകളും മത്സരമായി കണക്കാക്കുന്ന അധമ മനസാണ് ഇപ്പോളത്തെ സിപിഎമ്മുകാരുടേതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലും രാഷ്ട്രീയ വിശദീകരണ യോഗത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉമ്മന്‍ ചാണ്ടിയും വി എസ് അച്ചുതാനന്ദനും രണ്ട് വ്യത്യസ്ത ശൈലികളുടെ ഉടമകളായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരെയും ഇപ്പോളും കല്ലറയില്‍ എത്തുന്നവരെയും പരിഹസിക്കുന്ന രീതിയില്‍ ചാനലില്‍ വാര്‍ത്തകള്‍ വരെ സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ചൂരല്‍മല മുണ്ടക്കൈ ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ഒരു വീട് പോലും പണി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.കോടിക്കണക്കിന് രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. പ്രളയത്തെയും ഉരുള്‍പൊട്ടലിനെയും നേരിടുന്ന രീതി കണ്ടിട്ട് ദുരന്തങ്ങള്‍ സി പി എം ആഘോഷമാക്കുകയാണെന്ന് പറയാം.പണം പിരിച്ച് വക മാറ്റാനുള്ള അവസരമാക്കുകയാണ് ദുരന്തങ്ങളെ. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയുമ്പോ ഒരു കത്തയച്ചതല്ലാതെ മുഖ്യമന്ത്രി ഒരു ഇടപെടലും നടത്തിയിട്ടില്ല. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സി പി എമ്മും ബി ജെ പിയും മത്സരിക്കുകയാണ്. ഇസ്ലാമോഫോബിയ വളര്‍ത്തി സംഘപരിവാര്‍ ക്രിസ്ത്യാനികളെ ഒപ്പം നിര്‍ത്തുകയാണ്. ക്രിസ്മസ് കേക്ക് കൊണ്ടു തരുന്ന ബിജെപി തന്നെ കരോള്‍ നടത്തുന്നവരെ തല്ലിയോടിക്കും. ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കാന്‍ കേരളത്തില്‍ ബിജെപിയേക്കാള്‍ സി പി എമ്മാണ് മുന്നിലെന്നും സന്ദീപ് വാരിയര്‍ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉല്‍ഘാടനം ചെയ്തു. ഐ സി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍ അധ്യക്ഷത വഹിച്ചു. കെ ഇ വിനയന്‍, ഡി പി രാജശേഖരന്‍, എന്‍ സി കൃഷ്ണകുമാര്‍, ഇ എ ശങ്കരന്‍, സക്കരിയ മണ്ണില്‍,റ്റിജി ചെറുതോട്ടില്‍,ബെന്നി കൈനിക്കല്‍, ആര്‍ ശ്രീനിവാസന്‍, ജയമുരളി, കെ എം വര്‍ഗീസ്, കുന്നത്ത് അഷ്‌റഫ്, ബാബു പഴുപ്പത്തൂര്‍ , അമല്‍ ജോയ്, കെ കെ പോള്‍ സന്‍,സനല്‍ അമ്പലവയല്‍,കെ കെ ബാബു, ഷിജു കൊഴു വണ, കെ വി ബാലന്‍, ജയചന്ദ്രന്‍ വടക്കനാട്, ബാലസുബ്രമണ്യന്‍,സി എ ഗോപി, നൗഫല്‍ കൈപ്പഞ്ചേരി, രാജേഷ് നമ്പിച്ചാന്‍ കുടി,സണ്ണി നെടുങ്കല്ലേ, ലയണല്‍ മാത്യു, എം കെ ഇന്ദ്രജിത്, യൂനസ് അലി,ഗഫുര്‍ പുളിക്കല്‍, അഷ്‌റഫ് മാടക്കര,വൈ രഞ്ജിത്ത് പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍