വയനാട് ജില്ലയില്‍ നിന്ന് നവകേരള സദസില്‍ ഉന്നയിക്കപ്പെട്ട 21 കോടിയുടെ വികസന പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം; വയനാട് മെഡിക്കല്‍ കോളജിലേക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ 7 കോടി

കല്‍പ്പറ്റ: മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിസഭാ അംഗങ്ങളും പങ്കെടുത്ത നവകേരള സദസില്‍ ജില്ലയില്‍ നിന്ന് ഉന്നയിക്കപ്പെട്ട 21 കോടി രൂപയുടെ നാല് പദ്ധതികള്‍ അംഗീകാരം ലഭിച്ചു അന്തിമ പട്ടികയില്‍.മാനന്തവാടി നിയോജകമണ്ഡലത്തിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
ആധുനിക സംവിധാനങ്ങളോടു കൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഏഴ് കോടി രൂപ അംഗീകരിച്ചു. ആരോഗ്യ വകുപ്പിനാണ് നിര്‍വഹണ ചുമതല.സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍
വന്യമൃഗ ശല്യം കുറയ്ക്കുന്നതിനായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്ന മൂന്ന് കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു.നായ്ക്കട്ടിമറുകരകണ്ടിച്ചിറമറോട്ആനക്കെട്ടുകൊല്ലിപുത്തന്‍ച്ചിറകല്ലുമുക്ക്, അയനിപുര (കുടുക്കി)മുണ്ടക്കൊല്ലി, പന്തംകൊല്ലിനൂല്‍പ്പുഴ,
പഴൂര്‍ ഉരാന്‍കുന്ന്, നൂല്‍പ്പുഴകൊല്ലിവയല്‍, പുത്തൂര്‍ കൊലോട്ടു, ഓടക്കോല്ലി ഉന്നതി ഭാഗം, ചുക്കാലിക്കുനി ഉന്നതി, കള്ളാടികോല്ലി ഉന്നതിക്ക് എന്നിവയ്ക്ക് ചുറ്റുമാണ് ഹാങ്ങിങ് ഫെന്‍സിങ് വരിക. വനംവന്യജീവി വകുപ്പിനാണ് നിര്‍വഹണ ചുമതല.
സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍ തന്നെ ഒരപ്പുവയല്‍താഴമുണ്ടനെല്ലിക്കര റോഡ് വികസന പദ്ധതിക്ക് നാല് കോടി രൂപയും അംഗീകരിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍വഹണ ചുമതല.
കല്‍പറ്റ മണ്ഡലത്തില്‍ കാക്കവയല്‍ മുതല്‍ കാരാപ്പുഴ ഡാം വരെയുള്ള കാരാപ്പുഴ പ്രൊജക്റ്റ് റോഡ് ബിഎം (ബിറ്റുമിനസ് മെക്കാടം) & ബിസി (ബിറ്റുമിനസ് കോണ്‍ക്രീറ്റ്) നിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി ഏഴു കോടി രൂപയും അനുവദിച്ചു. ജലവിഭവ വകുപ്പിനാണ് നിര്‍വഹണ ചുമതല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍