അതുല്‍ സാഗര്‍ ഐഎഎസ് വയനാട് സബ്ബ് കളക്ടര്‍; വയനാട് ടൗണ്‍ഷിപ്പ് പ്രൊജക്ടിന് പുതിയ ഐഎഎസ് ഉദ്യോഗസ്ഥനെയും നിയമിച്ചു

കല്‍പ്പറ്റ: വയനാട് സബ്ബ് കളക്ടറായി അതുല്‍ സാഗര്‍ ഐഎഎസിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2023 ഐ എ എസ് ബാച്ചാണ് അതുല്‍ സാഗര്‍. മുസ്സൂറിയിലെ ഐ എ എസ് പരിശീലനത്തിന്റെ ഭാഗമായ അസി. സെക്രട്ടറിഷിപ്പ് പ്രോഗ്രാം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വയനാട് സബ് കളക്ടറായി നിയമിച്ചത്. നിലവിലെ സബ്ബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരതിനെ എസ്.സി എസ്.റ്റി ഒ.ബി.സി ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡപ്യൂട്ടി സെക്രട്ടറിയും, സ്‌പെഷല്‍ ഓഫീസറുമായുമായി നിയമിച്ചുമാണ് ഉത്തരവിറങ്ങിയത്.
കൂടാതെ പിന്നാക്ക വിഭാഗം വികസന വകുപ്പ് ഡയറക്ടറായിരുന്ന ഡോ. അരുണ്‍ ജെ.ഒ ഐഎഎസ്സിനെ വയനാട് ടൗണ്‍ഷിപ്പ് പ്രൊജക്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍