ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് യാഥാര്‍ഥ്യമായി; വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും നിര്‍വഹിച്ചു

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പൂര്‍ണ പുനരധിവാസം ഉറപ്പാക്കുന്നത് വരെ സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന റവന്യു മന്ത്രി കെ രാജന്‍. കളക്ടറേറ്റ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണവും വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷനായ ചടങ്ങില്‍ആറു കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡും 10 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും നല്‍കിയാണ് റവന്യൂ മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എംബി, സിഎംഎ കോഴ്‌സുകളില്‍ പഠിക്കുന്ന 10 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ദുരന്തബാധിത മേഖലയിലെ 250 വിദ്യാര്‍ത്ഥികള്‍ക്ക് സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് ലാപ്‌ടോപ്പ് നല്‍കിയത്.
ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് വിതരണത്തില്‍ 10 ലാപ്‌ടോപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തിരുന്നു. ബാക്കി 230 വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് കളക്ടറേറ്റില്‍ നിന്നും ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.
ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ടഎ, രണ്ടാംഘട്ടബി പട്ടികകളില്‍ ഉള്‍പ്പെട്ട 322 പേര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡാണ് ജില്ലാ ഭരണകൂടം ആദ്യഘട്ടത്തില്‍ തയ്യാറാക്കിയത്. കാര്‍ഡുകള്‍ ഗുണഭോക്താക്കള്‍ക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മുഖേന അവരവരുടെ വീടുകളില്‍ എത്തിക്കും. ഭാവിയില്‍ വിവിധ ആവശ്യങ്ങളുമായി ദുരന്തബാധിതര്‍ ചെല്ലുമ്പോള്‍ അവരെ തിരിച്ചറിയാനും ആവശ്യമായ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും സ്മാര്‍ട്ട് കാര്‍ഡ് പ്രയോജനപ്പെടും. സ്മാര്‍ട്ട് കാര്‍ഡുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള പരാതികളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കാവുന്നതാണ്. ഫോണ്‍: 8078409770.
പരിപാടിയില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ, വിവിധ വകുപ്പുകള്‍ ദുരന്ത ദിവസം മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ കോഫി ടേബിള്‍ ബുക്ക്, വീഡിയോ ഡോക്യുമെന്ററി എന്നിവ പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ ജെ അരുണ്‍, കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്, കെഎസ്ഡിഎംഎ അംഗം ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
908l8x