OPEN NEWSER

Friday 01. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

9 ആര്‍സിസി ഫൗണ്ടേഷനുകള്‍, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയര്‍ ഭിത്തികള്‍, ബ്രാന്‍ഡഡ് കമ്പനികളുടെ സാമഗ്രികള്‍...അറിയാം ടൗണ്‍ഷിപ്പിലെ വീടുകളുടെ സവിശേഷതകള്‍

  • Kalpetta
31 Jul 2025

കല്‍പ്പറ്റ: അനവധി സവിശേഷത കളോടെ, ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണ് പുനരധിവാസ ടൗണ്‍ഷിപ്പിലെ ഓരോ വീടും നിര്‍മ്മിക്കുന്നത്. ബ്രാന്‍ഡഡ് കമ്പനികളുടെ, വാറന്റിയുള്ള സാധന സാമഗ്രികളാണ് ഉപയോഗിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ മാതൃക വീടിന്റെ സവിശേഷതകളില്‍ പ്രധാനം
ബലവത്തും ഈടുനില്‍ക്കുന്നതുമായ ആര്‍സിസി (റീഇന്‍ഫോഴ്‌സ്ഡ് സിമന്റ് കോണ്‍ക്രീറ്റ്) ഫ്രെയിം ചെയ്ത ഘടനയാണ്. 9 ആര്‍സിസി ഫൗണ്ടേഷനുകള്‍, ഭൂകമ്പ പ്രതിരോധത്തിനുള്ള ഷിയര്‍ ഭിത്തികള്‍, പ്ലീത്ത് ബിം, റൂഫ് ബിം, ലിന്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

സോളിഡ് ബ്ലോക്ക് പ്രവൃത്തിയാണ് ചുവരുകള്‍ക്ക്. 12 മില്ലീമീറ്റര്‍ കട്ടിയുള്ള സിമന്റ് മോര്‍ട്ടാറില്‍ 1:4 അളവില്‍ മതില്‍ പ്ലാസ്റ്ററിംഗും 9 മില്ലീമീറ്റര്‍ കട്ടിയുള്ള സിമന്റ് മോര്‍ട്ടറില്‍ 1:3 അളവില്‍ സീലിംഗ് പ്ലാസ്റ്ററിംഗുമാണ് ചെയ്തിട്ടുള്ളത്. 

അടുക്കളയുടെ മേല്‍ഭാഗത്തുള്ള സ്‌റ്റോറേജ് ചെയ്തിട്ടുള്ളത് ലാമിനേറ്റഡ് മറൈന്‍ പ്ലൈവുഡിലും കബോര്‍ഡുകള്‍ക്ക് പിയു പെയിന്റ് ചെയ്ത ഹൈ ഡെന്‍സിറ്റി മള്‍ട്ടിവുഡുമാണ് ഉപയോഗിച്ചിട്ടുള്ളത്. 

ജനലുകള്‍ 20 വര്‍ഷം വാറന്റിയുള്ള പ്ലാസ്റ്റിക് ചെയ്യാത്ത പോളിവിനൈല്‍ ക്ലോറൈഡ് (യുപിവിസി) ഉപയോഗിച്ചിട്ടുള്ളതാണ്. അടുക്കളയിലും വര്‍ക്ക് ഏരിയയിലും കറുത്ത പോളിഷ് ചെയ്ത ഗ്രാനൈറ്റ്, സിറ്റ്ഔട്ടിലും പടികളിലും തറ ഗ്രാനൈറ്റ് പാകിയതുമാണ്. 

ശുചിമുറിയ്ക്ക് ഘടിപ്പിച്ച, തീയും ചൂടും പ്രതിരോധിക്കുന്ന എഫ്ആര്‍പി (ഫൈബര്‍ഗ്ലാസ് റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്) വാതിലിന് 10 വര്‍ഷത്തെ വാറന്റിയുണ്ട്.

ശുചിമുറിയിലെ ടൈലിംഗിന് കജാരിയ കമ്പനിയുടെ ടൈലുകള്‍, ട്രസ് (താങ്ങുപണി) പ്രവൃത്തിയ്ക്ക് ടാറ്റയുടെ സ്റ്റീല്‍ ട്യൂബുകള്‍, ഏഷ്യന്‍ പെയിന്റ്‌സിന്റെ പെയിന്റ് (7 വര്‍ഷം വാറന്റി), കിറ്റ്‌പ്ലൈയുടെ മറൈന്‍ ഗ്രേഡ് വുഡ് ഫിനിഷ് ഫ്‌ലഷ് ഡോര്‍ (5 വര്‍ഷം വാറന്റി), ഗോദ്‌റെജിന്റെ പൂട്ട്, ടാറ്റ പ്രവേശിന്റെ സ്റ്റീല്‍ വാതില്‍ (5 വര്‍ഷം വാറന്റി), സെറയുടെ ശുചിമുറി ഉല്‍പ്പന്നങ്ങള്‍ (10 വര്‍ഷം വാറന്റി), കിറ്റ്‌പ്ലൈയുടെ കിടപ്പുമുറി കബോര്‍ഡുകള്‍, അടുക്കളയ്ക്കും വാഷ്‌ബേസിനും സെറയുടെ സിങ്ക് (10 വര്‍ഷം വാറന്റി), വിഗാര്‍ഡ് വയറിംഗ് കേബിളുകള്‍, എംകെ സ്വിച്ചുകള്‍, ഹാവല്‍സിന്റെ ഫാനുകള്‍, എല്‍ & ടി യുടെ സര്‍ക്യൂട്ട് ബ്രേക്കറുകള്‍, ഫിലിപ്പ്‌സിന്റെ ലൈറ്റുകള്‍, ഹെന്‍സലിന്റെ മീറ്റര്‍ ബോര്‍ഡ് എന്നിങ്ങനെ മുഴുവനും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. 

1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണി തീരുന്ന വീടിന് ഭാവിയില്‍ ഇരുനില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയത്.  

കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്‌റ്റോര്‍ ഏരിയ എന്നിവയാണ് മാതൃക വീട്ടില്‍ പൂര്‍ത്തിയായത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   01-Aug-2025

ctsjc8


   01-Aug-2025

lhmpsu


LATEST NEWS

  • മെത്തഫിറ്റമിനുമായി യുവാവ് പിടിയില്‍
  • ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ പുനര്‍നിര്‍ണയം; ഹിയറിംഗ് പൂര്‍ത്തിയായി; വാര്‍ഡുകള്‍ 346 ആയി വര്‍ദ്ധിക്കും
  • വയനാടിന്റെ സാധ്യതകള്‍: സംരംഭകര്‍ക്ക് ദിശാബോധം പകര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിക്ഷേപ സംഗമം
  • 9 ആര്‍സിസി ഫൗണ്ടേഷനുകള്‍, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയര്‍ ഭിത്തികള്‍, ബ്രാന്‍ഡഡ് കമ്പനികളുടെ സാമഗ്രികള്‍...അറിയാം ടൗണ്‍ഷിപ്പിലെ വീടുകളുടെ സവിശേഷതകള്‍
  • ഉറ്റവരുറങ്ങുന്ന ഭൂമിയിലേക്ക് തകര്‍ന്ന ഹൃദയവുമായി വീണ്ടും അവരെത്തി; ചേര്‍ത്തു പിടിക്കാന്‍ ഒരു നാടാകെ ഒപ്പം ചേര്‍ന്നു
  • ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് യാഥാര്‍ഥ്യമായി; വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും നിര്‍വഹിച്ചു
  • മുണ്ടക്കൈ, പുത്തുമല ദുരന്തം: 49 പേര്‍ക്ക് കൂടി വീട്; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കും;ആകെ 451 പേര്‍ക്ക് വീട്;പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്ക് 6 കോടി കൂടി; ദുരന്ത സ്മാരകം നിര്‍മ്മിക്കാന്‍ 99.93
  • ചൂരല്‍മല മുണ്ടക്കൈ പുനരധിവാസം ലോക്‌സഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി.
  • ഹൃദയം തകരുന്ന ഓര്‍മ്മകളുമായി ഹൃദയഭൂമി !
  • ജനവാസ മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show