മാനന്തവാടി ഗവ.കോളേജില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പഠനകേന്ദ്രം അനുവദിച്ചു.

മാനന്തവാടി: വിദൂര വിദ്യാഭ്യാസത്തിനു മാത്രമായി കേരളത്തിലാരംഭിച്ച പ്രഥമ സര്‍വ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി.14 പ്രോഗ്രാമുകളാണ് ഗവ. കോളേജ് മാനന്തവാടിയില്‍ അനുവദിച്ചിരിക്കുന്നത്. ബിരുദ തലത്തില്‍ ബി. എ. അറബിക്, ഹിന്ദി, സംസ്‌കൃതം, അഫ്‌സല്‍ ഉലമ , പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി പ്രോഗ്രാമുകളും ബിരുദാനന്തര ബിരുദ തലത്തില്‍ എം. എ. അറബിക്, ഹിന്ദി, സംസ്‌കൃതം, ഹിസ്റ്ററി, മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, എം.കോം പ്രോഗ്രാമുകളാണ് ഈ വര്‍ഷം ആരംഭിക്കുന്നത്.വിദഗ്ദരായ അധ്യാപകരുടെ ക്ലാസുകളും സ്റ്റഡി മെറ്റീരിയലുകളും പഠന കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റു അവധി ദിനങ്ങളിലുമാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയില്‍ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 10. വിശദ വിവരങ്ങള്‍ https://sgou.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍