പട്ടികവര്‍ഗ വിഭാഗത്തിനുള്ള സര്‍ക്കാരിന്റെ ഓണസമ്മാനം വയനാട് ജില്ലയില്‍ 15,630 പേര്‍ക്ക്

കല്‍പ്പറ്റ: പ്രായം 60 ന് മുകളിലുള്ള പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ 1000 രൂപ ധനസഹായം വയനാട് ജില്ലയില്‍ ലഭിക്കുക 15,630 പേര്‍ക്ക്.താലൂക്ക് തിരിച്ചുള്ള കണക്കുകള്‍ പ്രകാരം, മാനന്തവാടിയില്‍ 5675 പേര്‍ക്ക് 56,75,000 രൂപയും സുല്‍ത്താന്‍ ബത്തേരിയില്‍ 5,912 പേര്‍ക്ക് 59,12,000 രൂപയും വൈത്തിരിയില്‍ 4,043 പേര്‍ക്ക് 40,43,000 രൂപയുമാണ് ധനസഹായം ലഭിക്കുക.
പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ശാരീരിക ബുദ്ധിമുട്ടുകളോ ബാങ്ക് അക്കൗണ്ടോ ഇല്ലാത്തവര്‍ക്ക് പണം നേരിട്ട് നല്‍കും. സംസ്ഥാനത്ത് ആകെ 54,286 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍