എംഡിഎംഎ യും കഞ്ചാവുമായി യുവാക്കളെ പിടികൂടി

കല്‍പ്പറ്റ: കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി.യും സംഘവും നടത്തിയ പരിശോധനയില്‍ എംഡിഎംഎ യും കഞ്ചാവുമായി യുവാക്കളെ പിടികൂടി. വൈത്തിരി വെങ്ങപ്പള്ളി സ്വദേശിയായ കുളപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (22), മലപ്പുറം പൊന്നാനി കുറ്റിപ്പുറം തടത്തില്‍ വീട്ടില്‍ ഉവൈസ്.ടി (21) എന്നിവരെയാണ് പടികൂടിയത്.വെങ്ങപ്പള്ളിയുള്ള ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 0.3 എംഡിഎംഎയും കഞ്ചാവും കണ്ടെത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍