വയനാട് വഴിയടയാതിരിക്കാന്‍ ബദല്‍ സംവിധാനം തേടണം: സ്വതന്ത്ര കര്‍ഷക സംഘം

കല്‍പ്പറ്റ: വയനാടിന്റെ വഴിയടയാതിരിക്കാന്‍ സാധ്യമായ ബദല്‍ സംവിധാനങ്ങള്‍ താമസിയാതെ തേടണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ചുരം റോഡ് മുടങ്ങാതിരിക്കാന്‍ ശാശ്വത പരിഹാരം സമാന്തര റോഡുകളാണ്. നിര്‍ദ്ദിഷ്ട ചുരം റോഡ് ബൈപാസ് ചിപ്ലിത്തോട് മരുതി ലാവ് തളിപ്പുഴ റോഡും, പടിഞ്ഞാറത്തറ പെരുമണ്ണാമുഴി റോഡും യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ നടപടി ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ് സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകരോട് കാണിക്കുന്ന അവഗണനക്കെതിരെ സെപ്തംബറില്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ 100 പ്രതിനിധികളെ അയക്കാന്‍ തീരുമാനിച്ചു. വിള ഇന്‍ഷ്വറന്‍സ്, നെല്ല് സംഭരണം എന്നിവയുടെ തുക ഓണത്തിന് മുന്‍പ് നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് യോഗം കുറ്റപ്പെടുത്തി. മഴക്കെടുതി നഷ്ടപരിഹാരം ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക വൈകാതെ വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. കല്ലിടുമ്പന്‍ ഹംസ ഹാജി, പൊരളോത്ത് അമ്മദ് ഹാജി, എം. അന്ത്രു ഹാജി, മായന്‍ മുതിര, തന്നാണി അബുബക്കര്‍ ഹാജി, ഖാലിദ് വേങ്ങൂര്‍, പി.കെ.മൊയ്തീന്‍ കുട്ടി, ആര്‍.പി. അസ്‌ലം തങ്ങള്‍, സൗജത്ത് ഉസ്മാന്‍, കെ.കുഞ്ഞായിഷ പ്രസംഗിച്ചു. അലവി വടക്കേതില്‍ സ്വാഗതവും, എന്‍.എ ബഷീര്‍ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍