ഉറ്റവരുറങ്ങുന്ന ഭൂമിയിലേക്ക് തകര്‍ന്ന ഹൃദയവുമായി വീണ്ടും അവരെത്തി; ചേര്‍ത്തു പിടിക്കാന്‍ ഒരു നാടാകെ ഒപ്പം ചേര്‍ന്നു

പുത്തുമല: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന് ഒരാണ്ട് തികയുമ്പോള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മകളുമായി ബന്ധുക്കളും നാട്ടുകാരും മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ മതസാമുഹിക നേതാക്കളും ഒത്തുകൂടി. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരെ അടക്കം ചെയ്തിരിക്കുന്ന പുത്തുമലയിലെ ജൂലൈ 30 ഹൃദയഭൂമിയിലായിരുന്നു പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നത്. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ നിരവധിപ്പേര്‍ രാവിലെ മുതല്‍ പുത്തുമലയില ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിത്തുടങ്ങി.രാവിലെ 11.30ന് സംസ്ഥാന സര്‍ക്കാറിന്റെ ഗാര്‍ഡ് ഓഫ് ഓണറോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം. മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തില്‍ പൊലീസ് സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്ന് നടന്ന സര്‍വമത പ്രാര്‍ത്ഥനയ്ക്ക് മേപ്പാടി ജുമാ മസ്ജിദ് ഇമാം മുസ്തഫുല്‍ ഫൈസി, ഷംസുദ്ദീന്‍ റഹ്മാനി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ. ഡാനി, ഫാ. ഫ്രാന്‍സിസ്, മുണ്ടക്കൈ മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരി പി.ആര്‍ ശ്രീരാജ് നമ്പൂതിരി, അഡ്വ. ബബിത എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം നടന്നു. പുത്തുമലയില്‍ നിന്ന് മേപ്പാടിയിലേക്ക് പോകാന്‍ നാട്ടുകാര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും വേണ്ടി കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജീകരിച്ചിരുന്നു.
കല്‍പ്പറ്റ എംഎല്‍എ അഡ്വ. ടി സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ മേഘശ്രീ ഡി.ആര്‍, കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.ജെ ഐസക്, കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി. കെ ശശീന്ദ്രന്‍, മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലം വിട്ടുനല്‍കിയ എച്ച്.എം എല്‍ കമ്പനി പ്രതിനിധി ബിനില്‍ ജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ ജെ. അരുണ്‍, കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, കെ.എസ്.ഡി.എം.എ അംഗം ഡോ ജോയ് ഇളമണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രാഘവന്‍, മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബി നാസര്‍, രാജു ഹെജമാടി കെ, രാധാമണി ടീച്ചര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ
എന്‍.കെ സുകുമാരന്‍, സി.കെ നൂറുദ്ദീന്‍, കെ. റഫീഖ് (ജില്ലാ സെക്രട്ടറി, സിപിഐഎം) ഇ.ജെ ബാബു (ജില്ലാ സെക്രട്ടറി, സിപിഐ),
എന്‍.ഡി അപ്പച്ചന്‍ (പ്രസിഡന്റ്, ഡിസിസി), ജോസഫ് മാണിശ്ശേരി (പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് എം), കെ.കെ. അഹമ്മദ് ഹാജി (പ്രസിഡന്റ്, ഐയുഎംഎല്‍), ശിവരാമന്‍ സി.എന്‍ (പ്രസിഡന്റ്, എന്‍സിപി) മുഹമ്മദ് പഞ്ചാര (ജില്ലാ സെക്രട്ടറി, ഐഎന്‍എല്‍), പ്രശാന്ത് മലവയല്‍ (ജില്ലാ പ്രസിഡന്റ് ബിജെപി) ജനപ്രതിനിധികള്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
sjutlt