വയനാട് സ്വദേശിനി ഇസ്രായേലില്‍ വെച്ച് മരണപ്പെട്ടു

പനങ്കണ്ടി: പനങ്കണ്ടി ജ്യോതി ഭവന്‍ പരേതനായ സുധാകരന്റെയും, യശോദയുടേയും മകളുംവിളമ്പുകണ്ടം പുഴക്കല്‍ വീട്ടില്‍ രാഹുലിന്റെ ഭാര്യയുമായ റാണിചിത്ര (33) നിര്യാതയായി. കഴിഞ്ഞ ആറ് മാസമായി ഇസ്രായേലില്‍ ജോലി ചെയ്ത് വരികയായിരുന്നു. തുടര്‍ന്ന് പക്ഷാഘാതം വരികയും കഴിഞ്ഞ കുറച്ച് ദിവസമായി ഇസ്രായേലിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ് വരികയുമായിരുന്നു. ഒടുവില്‍ ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
മക്കള്‍: ആരവ്, അദിക്. സംസ്‌കാരം പിന്നീട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍