കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

മാനന്തവാടി: ഓണം സ്‌പെഷ്യല്‍ െ്രെഡവിനോട് അനുബന്ധിച്ച് മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വൈശാഖ് എസ്.ബിയും സംഘവും നടത്തിയ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസിലെ പ്രതികള്‍ പിടിയിലായി. കോഴിക്കോട് കണ്ണിപറമ്പ മേലെഈച്ചം പാട്ടില്‍ വീട് രാജീവ് പി (43), മധുരൈ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റ് പ്രകാശ് ആര്‍ (28) എന്നിവരാണ് പിടിയിലായത്. ഇവരെ കോഴിക്കോട് ജില്ലയില്‍ നിന്നുമാണ് പിടികൂടിയത്. രാജീവ് 2023 ല്‍ 29.2 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലും, പ്രകാശ് ആര്‍ 2023 ല്‍ 100 ഗ്രാം കഞ്ചാവ് കൈവശം വച്ച കേസിലും പ്രതിയാണ്. കൂടാതെ ഇദ്ദേഹത്തിന് 17 ഓളം എന്‍ഡിപിഎസ് കേസുകളും നിലവിലുണ്ട്. പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് സി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിലാഷ്, സ്റ്റാലിന്‍ വര്‍ഗീസ്, ഡ്രൈവര്‍ അമീര്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
ഓണം സ്‌പെഷ്യല്‍ െ്രെഡവിനോട് അനുബന്ധിച്ച് മദ്യത്തിനും മയക്കു മരുന്നിനും എതിരെ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തമായ പരിശോധന ജില്ലയില്‍ നടത്തി വരികയാണ്.പൊതു ജനങ്ങള്‍ക്ക് ലഹരിയുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നതിനായി എക്‌സൈസിന്റെ 18004252848 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍