ചൂരല്‍മല മുണ്ടക്കൈ പുനരധിവാസം ലോക്‌സഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി.

ഡല്‍ഹി: ചൂരല്‍മല മുണ്ടക്കൈ പുനരധിവാസം ശൂന്യവേളയില്‍ ലോക്‌സഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തത്തല്‍ നൂറുകണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടു. പതിനേഴ് കുടുംബങ്ങള്‍ മുഴുവനായി ഇല്ലാതെയായി. ആയിരത്തി അറുന്നൂറോളം കെട്ടിടങ്ങളും നൂറുകണക്കിന് ഏക്കര്‍ കൃഷിയും ദുരന്തത്തില്‍ നശിക്കുകയും ചെറുകിട വ്യാപാരികളുടെയും കര്‍ഷകരുടെ ജീവിതങ്ങളെ തകര്‍ക്കുകയും ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. തുച്ഛമായ തുക വായ്പയായി അനുവദിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര സര്‍ക്കാരിന്റെ സഹായമില്ലാത്തതിനാല്‍ പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും കുറ്റപ്പെടുത്തി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടെങ്കിലും അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ചു. എന്നാല്‍ അതിന്റെ ഗുണം വയനാടിന് ലഭിച്ചിട്ടില്ല എന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍