ഹൃദയം തകരുന്ന ഓര്‍മ്മകളുമായി ഹൃദയഭൂമി !

പുത്തുമല: പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഉറങ്ങുന്നവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മരിച്ചവരുടെ ബന്ധുക്കളും സംസ്ഥാന സര്‍ക്കാരും. ആദര സൂചകമായി പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മന്ത്രിമാരും ജില്ലാ ഭരണകൂടവും പ്രത്യേകം തയ്യാറാക്കിയ സ്മൃതി കുടിരത്തില്‍ പുഷ്പാഞ്ജലി നടത്തി. സര്‍വമത പ്രാര്‍ഥനയും നടന്നുരാവിലെ മുതല്‍ ഉറ്റവര്‍ ഉറങ്ങുന്ന മണ്ണിലേക്ക് ബന്ധുക്കള്‍ വന്നുതുടങ്ങിയിരുന്നു. പൂക്കളും മിഠായികളും കളിപ്പാട്ടങ്ങളും ഉള്‍പ്പെടെ മണ്ണില്‍ ഉറങ്ങുന്നവര്‍ക്ക് പ്രിയപ്പെട്ട പലതും നെഞ്ചില്‍ചേര്‍ത്തുപിടിച്ചാണ് അവര്‍ ഓരോരുത്തരും വന്നത്. അയല്‍ക്കാരായിരുന്നവരെ ഏറെകാലം കഴിഞ്ഞ് കണ്ടുമുട്ടിയ ഇടം കൂടിയായി ഹൃദയഭൂമി.
വഴിയോരത്ത് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ പ്രിയപ്പെട്ടവരെ തിരയുന്നവരും കണ്ണീര്‍ കാഴ്ചയായി. പ്രാര്‍ത്ഥനകളും പുഷ്പാര്‍ച്ചനകളുമായി രാവിലെ മുതല്‍ നിറഞ്ഞിരിക്കുകയാണ് ഹൃദയഭൂമി ജൂലായ് 30ഉം. പ്രാര്‍ഥനകള്‍ക്ക് ശേഷവും മടങ്ങാതെ ഇവിടെ തുടരുകയാണ് ബന്ധുക്കള്‍.
ജില്ലയുടെ പല ഭാഗത്തായി കഴിയുന്നവര്‍ക്ക് ഹൃദയഭൂമിയില്‍ എത്താന്‍ സര്‍ക്കാര്‍ പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ച 269 പേരെയാണ് ഈ ഭൂമിയില്‍ സംസ്‌കരിച്ചത്. കഴിഞ്ഞ ദിവസമാണ് ജൂലായ് 30 ഹൃദയ ഭൂമി എന്ന് പുത്തൂമല ശ്മശാന ഭൂമിയെ പുനര്‍നാമകാരണം ചെയ്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍