ദുരിതബാധിതരോടുള്ള നീതിനിഷേധത്തിനെതിരെ ദുരന്തഭൂമിയില്‍ നിന്ന് യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സര്‍ക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിംയൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരന്തഭൂമിയില്‍ നിന്ന് വയനാട് കലക്ടറേറ്റിലേക്ക് ലോംഗ് മാര്‍ച്ച് നടത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നയിച്ച മാര്‍ച്ച് ഭരണകൂട നിസംഗതക്കും നിഷേധാത്മക നിലപാടിനുമെതിരെയുള്ള താക്കീതുമായി.
രാവിലെ പുത്തുമലയിലെ പൊതുശ്മശാനത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മേപ്പാടി നെല്ലിമുണ്ടയില്‍ നിന്ന് മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മാര്‍ച്ച് ഫളാഗ് ഓഫ് ചെയ്തു.
ദുരിതബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന് അനാസ്ഥയാണെന്ന് തങ്ങള്‍ പറഞ്ഞു. സര്‍വ്വവും നഷ്ടപ്പെട്ട മനുഷ്യരുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ നിസാരമായാണ് കാണുന്നത്. ഉരുള്‍ദുരന്തബാധിതര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം സര്‍ക്കാരിന്റെ നിസംഗതയാണ്. പുനരധിവാസം പൂര്‍ണമായി നടപ്പാക്കുന്നത് വരെ യൂത്ത് ലീഗ് സമരരംഗത്തുണ്ടാവുമെന്നും തങ്ങള്‍ പറഞ്ഞു. നൂറുകണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിനിരന്ന കാല്‍നട ജാഥ, കനത്ത മഴയെയും അവഗണിച്ച് മേപ്പാടി, കാപ്പംകൊല്ലി, പുത്തൂര്‍വയില്‍, കല്‍പ്പറ്റ എന്നിവിടങ്ങളിലൂടെ വയനാട് ജില്ലാ കളക്ടറേറ്റ് പരിസരത്ത് സമാപിച്ചു. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുക, തുടര്‍ ചികിത്സക്കുള്ള സൗകര്യം ഉറപ്പുവരുത്തുക, തൊഴില്‍ പുനരധിവാസം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ബാങ്ക് ലോണ്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, അര്‍ഹരായവരെ ദുരന്ത പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത്‌ലീഗ് ലോംഗ് മാര്‍ച്ച് നടത്തുന്നത്. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ദുരന്തബാധിതര്‍ക്കായി പിരിച്ചെടുത്ത പണം ദുരുപയോഗം ചെയ്യുന്നതും, അത് മതിയായ വേഗത്തില്‍ ചെലവഴിക്കാത്തതിനെതിരെയുമായിരുന്നു ലോംഗ് മാര്‍ച്ച്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് പതാക കൈമാറി ഫഌഗ് ഓഫ് ചെയ്തു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്, അഡ്വ.ടി സിദ്ധീഖ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
ലോംഗ് മാര്‍ച്ചിന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍, ജില്ലാ പ്രസിസണ്ട് എം.പി നവാസ്, ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍, ട്രഷറര്‍ ഉവൈസ് എടവെട്ടന്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് അഡ്വ.എ.പി മുസ്തഫ, ദേശീയ വൈസ് പ്രസിഡണ്ട് മുഫീദ തെസ്‌നി, ജില്ലാ ഭാരവാഹികളായ ജാസര്‍ പാലക്കല്‍, ജാഫര്‍ മാസ്റ്റര്‍, സമദ് കണ്ണിയന്‍, പി.കെ സലാം, സി.കെ മുസ്തഫ, പി.കെ ഷൗക്കത്തലി, മണ്ഡലം ഭാരവാഹികളായ ഷാജി കുന്നത്ത്, ഹാരിസ് കാട്ടിക്കുളം, അസീസ് വേങ്ങൂര്‍, സി.ശിഹാബ്, ശിഹാബ് മലബാര്‍, ജലീല്‍ വാകേരി , എം എസ് എഫ് ജില്ലാ പ്രസിഡന്റ് റിന്‍ഷാദ് പി എം, ജനറല്‍ സെക്രട്ടറി ഫായിസ് തലക്കല്‍, സംസ്ഥാന സെക്രട്ടറി മുനവ്വറലി സാദത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എന്‍.കെ റഷീദ്, റസാഖ് കല്‍പ്പറ്റ, യഹ്യാഖാന്‍ തലക്കല്‍, സി. കുഞ്ഞബ്ദുള്ള, പി.പി അയ്യൂബ്, കെ.ഹാരിസ്, നിയോജക മണ്ഡലം ഭാരവാഹികളായ ടി.ഹംസ, എം.എ അസൈനാര്‍, സി.പി മൊയ്തു ഹാജി, സലീം മേമന, സി.കെ ഹാരിഫ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍