വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഷീജ ഒടുവില്‍ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചായത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വര്‍ക്കര്‍ പാണ്ടിക്കടവ് മുത്താറിമൂല ആലഞ്ചേരി കെ.വി ഷീജ (42) ആണ്
ഇന്ന് മരണപ്പെട്ടത്. ഭര്‍ത്താവ് രാമകൃഷ്ണനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാറിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് രാമകൃഷ്ണനും അപകടത്തില്‍ പരിക്കുണ്ടായിരുന്നു. ഷീജയുടെ ചികിത്സാ ധനസഹായാര്‍ത്ഥം നാട്ടുകാര്‍ കുടുംബ ധനസഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തി വരുന്നതിനിടെയാണ് വിയോഗം. മൃതദേഹം നാളെ (ജൂലൈ 2) മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സംസ്‌ക്കാരം വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: നികന്യ ആര്‍.കൃഷ്ണ (വിദ്യാര്‍ഥിനി,ഗവ.കോളജ്, മാനന്തവാടി), നിവേദ്യ ആര്‍.കൃഷ്ണ (വിദ്യാര്‍ഥിനി, ജീവിഎച്ച്എസ്എസ്, മാനന്തവാടി).


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍