പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു

പുല്‍പ്പള്ളി: പുല്‍പ്പള്ളി താഴെയങ്ങാടിയിലെ മാര്‍ക്കറ്റില്‍ നിന്നും പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതിയില്‍ സ്ഥാപനം അടച്ചുപൂട്ടിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റേയും പഞ്ചായത്തിന്റേയും ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാര്‍ക്കറ്റില്‍ പരിശോധന നടത്തിയ ശേഷമാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. മാര്‍ക്കറ്റിലെ മറ്റ് സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. പ്രഭാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ. മനോജ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ രേഷ്മ, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സത്പ്രിയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദേവര്‍ഗദ്ദ സ്വദേശി പാലയ്ക്കല്‍ മനീഷ് ശനിയാഴ്ച രാത്രി മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ പോത്തിറച്ചി വീട്ടിലെത്തി, പാചകം ചെയ്യുന്നതിനായി കഴുകുമ്പോഴാണ് ഇറച്ചിയില്‍ പുഴുക്കളെ കണ്ടത്. ഇതേത്തുടര്‍ന്ന് വിവരം ഗ്രാമപ്പഞ്ചായത്തംഗം മണി പാമ്പനാലേയും നാട്ടുകാരേയും അറിയിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍