വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം

വണ്ടിക്കടവ്: വണ്ടിക്കടവില്‍ വീടിനു നേരെ കാട്ടാന ആക്രമണം, ഗൃഹനാഥന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വണ്ടിക്കടവ് പ്ലാമൂട്ടില്‍ മണീന്ദ്രന്‍ പിള്ള (72) യാണ് ചീറിയടുത്ത കാട്ടാനയുടെ മുന്നില്‍ നിന്നു രക്ഷപെട്ടത്. ഇന്നലെ പുലര്‍ച്ചെ 3.30 മണിയോടെയാണ് സംഭവം. മൂത്രമൊഴിക്കാന്‍ വീടിനു പുറത്തിറങ്ങിയപ്പാഴാണ് കൊമ്പന്‍ പാഞ്ഞടുത്തതെന്നും ഉടനെ വിടിനുള്ളിലേക്ക് ഓടിക്കയറിയതായും മണീന്ദ്രന്‍ പറയുന്നു. പാഞ്ഞു വന്ന ആന വീടിനു മുന്നില്‍ കെട്ടിയിരുന്ന ടാര്‍പോളിന്‍ ഷീറ്റ് വലിച്ചു പറിച്ചു. പിന്നെ മണിന്ദ്രന്‍ പിള്ളയുടെ കിടപ്പുമുറിയിലെ വെളിച്ചം കണ്ട് അവിടേക്ക് നീങ്ങിയ ആന ജനലിനു നേരെ കുത്തി. മണീന്ദ്രന്‍ പിള്ളയുടെ നിലവിളി കേട്ട് ആന പിന്‍മാറി. വണ്ടിക്കടവിനു മുകള്‍ ഭാഗത്ത് മരം തള്ളിയിട്ട് തൂക്കുവേലി തകര്‍ത്ത് നാടുചുറ്റിയ ഒറ്റയാന്‍ വനത്തിലേക്കു മടങ്ങും വഴിയാണ് വീടിനു നേരെ ആക്രമിച്ചത്. പക്ഷാഘാതം പിടിപെട്ട് ഇദ്ദേഹത്തിന്റെ ഭാര്യ ലതിക (65) ഏറെക്കാലമായി വീടിനുള്ളില്‍ കിടപ്പാണ്. ഡെപ്യുട്ടി റേഞ്ച് ഓഫിസര്‍ എ.നിജേഷിന്റെ നേരത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍