എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ എരുവാഞ്ചേരി നീര്‍ത്തടത്തില്‍ നിര്‍മ്മിച്ച പൊതു ആസ്തികളുടെ കൈമാറ്റം നാളെ (ജൂണ്‍ 30) വൈകിട്ട് നാലിന് പട്ടികജാതിപട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. പുലിക്കാട് ഗവ എല്‍ പി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയാവും.പൊതു നിര്‍മ്മിത ആസ്തികളായ കോണ്‍ക്രീറ്റ് തടയണ, കോണ്‍ക്രീറ്റ് ഫാം കുളങ്ങള്‍, കരിങ്കല്‍ കുളം എന്നിവ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് കൈമാറും. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 6, 8, 13, 14, 15, 16 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന എരുവാഞ്ചേരി നീര്‍ത്തടത്തിന്റെ 562 ഹെക്ടര്‍ ഭൂമിയിലാണ് മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തികളുടെ ഭാഗമായി മണ്‍കയ്യാല, തീറ്റപ്പുല്ല് നടീല്‍, മഴവെള്ള സംഭരണി, തിണര്‍ റീച്ചാര്‍ജ്ജ് യൂണിറ്റ്, ഫലവൃക്ഷതൈകള്‍ നടീല്‍, കോണ്‍ക്രീറ്റ് തടയണ, കുളങ്ങള്‍ എന്നീ പ്രവര്‍ത്തികള്‍ നടപ്പാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ പി.കെ അമീന്‍, ബാലന്‍ വെള്ളരിമ്മല്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താര മനോഹരന്‍, മണ്ണ് സംരക്ഷണ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡി ആനന്ദ ബോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍