വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം

കല്‍പ്പറ്റ: ചൂരല്‍മലയില്‍ വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോട് കൂടിയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 25 ന് ചൂരലമലയിലുണ്ടായ പ്രതിഷേധത്തിനിടയില്‍ വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തതിലും, വാഹനത്തിന്റെ സൈഡ് മിറര്‍ തകര്‍ത്തത്തിലുമായിരുന്നു ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.ചൂരല്‍മല സ്വദേശികളായ നിഷാദ് കൈപ്പള്ളി , ശിഹാബ് നെല്ലിമുണ്ട ,സലാം ചിങ്ക്‌ലി, ജമാലുദ്ധീന്‍,അബ്ദുല്‍ നാസര്‍, മോഹനന്‍ എന്നിവര്‍ക്കെതിരെയായിരുന്നു മേപ്പാടി പോലീസ് കേസെടുത്തത്.ഇന്ന് രാവിലെയാണ് ഇവര്‍ പോലീസില്‍ കീഴടങ്ങിയത്. ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍