ചുരത്തിലെ കൊക്കയില്‍ വീണയാളെ രക്ഷിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തിന്റെ എട്ടാം വളവിലും ഒമ്പതാം വളവിനുമിടയില്‍ കൊക്കയില്‍ വീണയാളെ അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. മലപ്പുറം മക്കരപറമ്പ് ഫായിസ് എന്നയാളാണ് ഏകദേശം 60 അടിയോളം താഴ്ചയിലേക്ക് വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കല്‍പ്പറ്റ ഫയര്‍ഫോഴ്‌സിലെ രണ്ട് യൂണിറ്റുകളിലെ സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ച് ഫായിസിനെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.എം ഷിബു, ഫയര്‍ ഓഫീസര്‍മാരായ ബി.ഷറഫുദ്ദീന്‍, കെ.പി ഷാഹുല്‍ഹമീദ്, എന്‍,വിഷ്ണു, എം .ആര്‍ ജയപ്രസാദ് എന്നിവര്‍ ഇറങ്ങിയാണ് സ്ട്രക്ചര്‍ ഉപയോഗിച്ച് ആളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഫയര്‍ ഓഫീസര്‍മാരായ വി.ആര്‍ മധു, ഹെന്‍ട്രി ജോര്‍ജ്, എം.ബി ബബിന്‍, യൂ.സജിത്ത്, സി.റ്റി ഷിബിന്‍, കെ.വി പ്രജീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍