ശവ്വാല്‍ പിറ കണ്ടു; നാളെ കേരളത്തില്‍ ചെറിയ പെരുന്നാള്‍

കല്‍പ്പറ്റ: കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (മാര്‍ച്ച് 31, തിങ്കളാഴ്ച ) കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവരും അറിയിച്ചു. റമളാന്‍ 29 പൂര്‍ത്തിയാകുമ്പോഴാണ് ശവ്വാല്‍ പിറവി ദര്‍ശിച്ചത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍