സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

മാനന്തവാടി: പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച സ്നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ഡി വൈ എസ് പി ഓഫീസുകളിലും സ്നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആരംഭിക്കും. പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൗണ്‍സിലിങിലൂടെ പരിഹാരം കണ്ടെത്താന്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ മുഖേന സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പോസ്റ്റര്‍, വിസിറ്റിംഗ് കാര്‍ഡ് എന്നിവയുടെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി. കെ രത്നവല്ലി അധ്യക്ഷയായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ പി. കെ ബാലസുബ്രഹ്മണ്യന്, ഡി വൈ എസ് പി വിശ്വംഭരന്, സി ഡി എസ് ചെയര്പേഴ്സണ്മാര്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍