പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യ: സമഗ്ര അന്വേഷണം നടത്തണം: എ ഐ വൈ എഫ്

കല്‍പ്പറ്റ: കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിന്റെ ഭാഗമായി എത്തിച്ച അമ്പലവയല്‍ സ്വദേശി ഗോകുല്‍ ആത്മഹത്യ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐ വൈഎഫ് വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പോലീസിന്റെ അനാസ്ഥയുടെ തെളിവാണിത്. സ്റ്റേഷനിഷിലെ എസ്എച്ച്ഒ ഉള്‍പ്പെടെ മുഴുവന്‍ പേരെയും മാറ്റി നിര്‍ത്തി അനേഷ്വണം നടത്തണം. പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്ന ആളുകളുടെ സംരക്ഷണം പോലും ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുന്നത് ശരിയല്ല. കല്‍പ്പറ്റ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഈ വിഷയത്തില്‍ സംഭവിച്ചിട്ടുള്ളത്. വിശദമായ അന്വേഷണം നടത്തി യഥാര്‍ത്ഥ സംഭവം പുറത്ത് കൊണ്ടുവരണം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണം. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു യോഗത്തില്‍ പ്രസിഡന്റ് സുമേഷ് എം സി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നിഖില്‍ പത്മനാഭന്, അജേഷ് കെ ബി,വിന്‍സന്റ് പി, സൗമ്യ എസ്,രജീഷ്, റഹീം സി എം, ജെസ്മല്‍ അമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍