പൊലീസ് സ്റ്റേഷനിലെ തൂങ്ങി മരണം: ഗോകുലിന് പ്രായപൂര്‍ത്തിയായില്ലെന്ന രേഖകള്‍ പുറത്ത്

കല്‍പ്പറ്റ: പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഗോകുലിന് പ്രായപൂര്‍ത്തിയായില്ലെന്ന് സ്കൂള്‍ രേഖകള്‍. 2007 മെയ് 5 നാണ് ഗോകുല്‍ ജനിച്ചതായി പ്രായം തെളിയിക്കുന്ന സ്കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് രേഖയിലുള്ളത്. അങ്ങനെയെങ്കില്‍ 18 വയസ് തികയാന്‍ ഇനിയും ഒരു മാസം ബാക്കിയുണ്ട്. തിങ്കളാഴ്ച രാത്രി കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത ഗോകുലിനെ രാത്രി മുഴുവന്‍ സ്റ്റേഷനില്‍ നില്ക്കാന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45നാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഗോകുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാന്‍ മിസ്സിംഗ് കേസിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം കണ്ടെത്തിയ ഗോകുലിനെ പോക്സോ കേസുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ചോദ്യം ചെയ്യലിനായാണ് പൊലീസ് കസ്റ്റഡിയില്‍ വെച്ചത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ഗോകുലിനെ ഇത്തരത്തില്‍ സ്റ്റേഷനില്‍ സൂക്ഷിച്ചതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഗോകുലിന്റെ ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയിരുന്നു. ലൈംഗിക അതിക്രമ കേസില്‍ താന്‍ പ്രതിയാകുമെന്ന് ഭയന്നോ മറ്റോ ആണ് ഗോകുല്‍ ആത്മഹത്യ ചെയ്തതെന്നാണ് എഫ് ഐ ആറില്‍ ഉള്ളത്. ഇത്തരത്തില്‍ ഒരു ഭയപ്പാടിലേക്ക് കുട്ടിയെത്താനിടയായ സാഹചര്യവും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരുന്നുണ്ട്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍