സ്വര്‍ണത്തിന് റെക്കോര്‍ഡ് വില തന്നെ, നെഞ്ചുതകര്‍ന്ന് സ്വര്‍ണാഭരണ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡില്‍ തുടര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്നലെ 680 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന്റെ വിപണിവില 68,080 രൂപയാണ്. എട്ട് ദിവസംകൊണ്ട് 2,600 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ക്കുകയാണ് ലോകം. ഏപ്രില്‍ 2 മുതല്‍ താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍ സ്വര്‍ണവില ഇനിയും കുതിച്ചുയരും. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തില്‍ നേരിയ ഇളവുകളെങ്കിലും വന്നാല്‍ സ്വര്‍ണ്ണത്തിന്റെ കുതിപ്പ് തുടര്‍ന്നേക്കില്ല. സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലികമായി ലാഭം എടുത്ത് പിരിയാനാണ് സാധ്യത. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8,510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6,980 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്. അതേസമയം, താല്ക്കാലികമായ ഒരു ചാഞ്ചാട്ടം സ്വര്‍ണ്ണവിലയില്‍ ഉണ്ടായാലും വരും ദിവസങ്ങളില്‍ വില മുന്നോട്ട് തന്നെയായിരിക്കുമെന്നാണ് സൂചന. 2025 ജനുവരി ഒന്നിന് 7,150 രൂപയായിരുന്നു സ്വര്‍ണ്ണവില ഗ്രാമിന്. പവന് വില 57,200 രൂപയുമായിരുന്നു കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സ്വര്‍ണ്ണവില ഗ്രാമിന് 1,360 രൂപയുടെ വ്യത്യാസവും പവന് വിലയില്‍ 10,880 രൂപയുടെയും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഏപ്രിലിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍ ഏപ്രില്‍ 1 ഒരു പവന് സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില 68,080 രൂപ ഏപ്രില്‍ 2 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 68,080 രൂപ


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍