എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമ സന്ദര്‍ശനത്തിന് പുതുക്കിയ നിരക്ക്

കല്‍പ്പറ്റ:വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം, വാഹന ഷട്ടില്‍ സര്‍വീസ് എന്നിവയ്ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. 3 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും പ്രവേശന നിരക്ക് 50 രൂപയാണ്. മുതിര്‍ന്ന ആള്‍ക്ക് ജീപ്പില്‍ ഇരു വശത്തേക്കും സഞ്ചരിക്കാന്‍ 40 രൂപയും ഒരു വശത്തേക്ക് മാത്രം 30 രൂപയുമാണ്. സ്പെഷ്യല്‍ ടൂറിസ്റ്റ് മോട്ടോര്‍ ക്യാബില്‍ ഒരാള്‍ക്ക് ഇരു വശത്തേക്കും 70 രൂപയും ഒരു വശത്തേക്ക് മാത്രം 50 രൂപയുമാണ്. പ്രത്യേക ജീപ്പ് സേവനത്തിനായി 320 രൂപയും പ്രത്യേക സ്പെഷ്യല്‍ ടൂറിസ്റ്റ് മോട്ടോര്‍ ക്യാബിന് 490 രൂപയുമാണ് പുതിയ നിരക്ക്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍