സൗദിയില്‍ വാഹനാപകടം: 2 വയനാട്ടുകാരടക്കം അഞ്ച് പേര്‍ മരിച്ചു

മദീന: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശികളായ രണ്ട് നെഴ്‌സ്മാരടക്കം 5 പേര്‍ മരിച്ചു. അല്‍ ഉല സന്ദര്‍ശിച്ചു മടങ്ങിയ നടവയല്‍ നെയ്ക്കുപ്പ സ്വദേശിനി ടീന ബൈജു, അമ്പലവയല്‍ സ്വദേശി
അഖില്‍ അലക്‌സ് എന്നിവരാണ് മരിച്ച വയനാട്ടുകാര്‍. അല്‍ ഉലയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നാണ് ലഭ്യമായ വിവരം. മരിച്ച മറ്റു മൂന്നു പേര്‍ സൗദി സ്വദേശികളാണ്. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്‌സായ ടീന അടുത്ത ദിവസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ലണ്ടനില്‍ നിന്നെത്തിയ പ്രതിശ്രുത വരനായ അഖില്‍ അലക്‌സിനൊപ്പം അല്‍ ഉല സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് സൗദിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
സൗദിയില്‍ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തില്‍ ഇരുവരുടേയും ജീവന്‍ പൊലിഞ്ഞത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍