ആദിവാസി യുവാവ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

കല്‍പ്പറ്റ: കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചു സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെത്തിയാണ് അന്വേഷണം നടത്തുന്നത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) ആണ് തൂങ്ങി മരിച്ചത്. അഞ്ച് ദിവസം മുന്‍പ് കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഒപ്പം ഇയാളെ കോഴിക്കോട് വനിതാ സെല്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കല്‍പ്പറ്റ പൊലീസിന് കൈമാറിയത്.രാത്രി 11 മണിക്ക് മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടിയെ സഖിയിലേയ് മാറ്റുകയും, പോക്സോ അടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യാന്യുവാവിനെ സ്റ്റേഷനില്‍ നിലനിര്‍ത്തുകയുമായിരുന്നു. ഇരുവരുടേയും ബന്ധുക്കളെ പോലീസ് വിവരമറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാവിലെ 7.45 ന് ബാത്റൂമില്‍ പോകാന്‍ ആവശ്യപ്പെട്ട ഗോകുല്‍ പിന്നീട്, ഷര്‍ട്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. ശുചി മുറിയില്‍ പോയി പത്ത് മിനിട്ടായിട്ടും കാണാത്തതിനാല്‍ വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് ഗോകുലിനെ തൂങ്ങിയതായി കണ്ടെത്തിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഗോകുലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ചന്ദ്രന് ഓമന ദമ്പതികളുടെ മകനാണ് ഗോകുല്‍.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍