കല്‍പ്പറ്റ സ്റ്റേഷനില്‍ തൂങ്ങി മരണം

കല്‍പ്പറ്റ: കല്‍പ്പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ പതിനെട്ട് കാരന് തൂങ്ങി മരിച്ചു. ഗോകുല്‍ എന്നയാളാണ് മരിച്ചത്. അമ്പലവയല്‍ നെല്ലാറചാല്‍ സ്വദേശിയാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയോടൊപ്പം കാണാതായതിനെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട് നിന്നും കണ്ടെത്തുകയും തുടര്‍ന്ന് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നുവെന്നാണ് ആദ്യം ലഭ്യമാകുന്ന വിവരം. തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെ രാവിലെ യുവാവ് മൂത്രമൊഴിക്കാനായി ശുചി മുറിയിലേക്ക് പോകുകയും അവിടെ വെച്ച് തൂങ്ങുകയുമായിരുന്നെന്നാണ് സൂചന. ഉടന്‍ തന്നെ കല്‍പ്പറ്റ ലിയോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പോലീസിന്റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിച്ചിട്ടില്ല.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍