വള്ളിയൂര്‍കാവ് ആചാരങ്ങളെ ദേവസ്വം ബോര്‍ഡ് തകര്‍ക്കുന്നു: ബി.ജെ.പി

മാനന്തവാടി: വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍കാവ് ഉത്സവത്തിന്റെ ആചാര ചടങ്ങായ ആറാട്ട് നാമമാത്രമാക്കിയ നടപടി ഹിന്ദു വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം സജി ശങ്കര്‍ കുറ്റപ്പെടുത്തി. നിരവധി ക്ഷേത്രങ്ങളില്‍ നിന്നും സമാപന ദിവസം വര്‍ണ്ണശബളമായ രീതിയില്‍ വന്ന ആറാട്ട് വെറും ചടങ്ങാക്കി മാറ്റിയത് ദേവസ്വം ബോര്‍ഡിന്റെ കഴിവുകേടാണ്. കോടി കണക്കിന് രൂപയുടെ വരുമാനം ഉത്സവവുമായി ബന്ധപ്പെട്ട ലേലവകകളില് നിന്നും ലഭ്യമായിട്ടും ആറാട്ട് വരുന്ന ക്ഷേത്രങ്ങള്‍ക്ക് ചെലവിന് പണം നല്കുവാനോ ഭക്തരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുവാന്‍ പോലും തയാറാകാതെ ശുഷ്ക്കിച്ച പരിപാടികള്‍ നടത്തി വിശ്വാസികളെ പറ്റിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചതെന്നും ഇതിനെതിരെ ജനകീയ സമരത്തിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും സജി ശങ്കര്‍ പറഞ്ഞു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍