ഹെല്‍ത്ത് സര്‍വീസസില്‍ സംസ്ഥാനത്തെ മികച്ച ഡോക്ടറിനുള്ള പുരസ്കാരം ഡോ ദാഹര്‍ മുഹമ്മദിന്

നൂല്‍പ്പുഴ: സംസ്ഥാനത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരം ബെസ്റ്റ് ഡോക്ടേഴ്സ് അവാര്‍ഡ് 2023 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സര്‍വീസസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ദന്തല്‍ സ്പെഷ്യാലിറ്റീസ്, സ്വകാര്യ മേഖല എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. ഹെല്‍ത്ത് സര്‍വീസസില്‍ വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്ജന് ഡോ. ദാഹര്‍ മുഹമ്മദ് വി.പി പുരസ്കാരത്തിന് അര്‍ഹനായി. മലപ്പുറം താനൂര്‍ സ്വദേശിയായ ഡോ. ദാഹര്‍ 2013 മുതലാണ് വയനാട് ജില്ലയില്‍ സര്‍വ്വീസില്‍ കയറിയത്. ആദ്യ മൂന്ന് വര്‍ഷം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു ജോലി ചെയ്തത്. തുടര്‍ന്ന് 2016 മുതല്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ടിച്ച് വരികയാണ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയ തലത്തില്‍ ശ്രദ്ധിക്കുന്ന തരത്തില്‍ ഉയര്‍ത്തിയതിന് പിന്നില്‍ ഡോ. ദാഹറിന്റെ അക്ഷീണ പ്രയത്നമുണ്ട്. ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7ന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ കൊല്ലം പട്ടത്താനം ഇ.എസ്.ഐ. ഡിസ്പെന്‍സറിയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മേരി ഫ്രാന്‍സിസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അരവിന്ദ് ആര്, ദന്തല്‍ സ്പെഷ്യാലിറ്റീസില്‍ തിരുവനന്തപുരം ഗവ. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് ദന്തല്‍ സര്ജന് ഡോ. ബാബു ഇ.സി., സ്വകാര്യ മേഖലയില്‍ എറണാകുളം ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വി.പി. പൈലി എന്നിവര്‍ക്കാണ് മികച്ച മറ്റ് ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍