കായികമത്സരങ്ങള്‍ അച്ചടക്കവും, കഠിനാധ്വാനവും, പരസ്പരബഹുമാനവും പഠിപ്പിക്കുന്നു: പ്രിയങ്കാഗാന്ധി എം.പി;ലഹരിക്കെതിരെ കായികയിനങ്ങളെ ചേര്‍ത്തുപിടിച്ച് ജില്ലാപഞ്ചായത്ത്;വണ്‍ സ്കൂള്‍ ഗെയിം പദ്ധതി ഉദ്ഘാടനം

മുട്ടില്‍: കായിക മത്സരങ്ങള്‍ അച്ചടക്കവും, കഠിനാധ്വാനവും, പരസ്പരബഹുമാനവുമാണ് പഠിപ്പിക്കുന്നതെന്ന് പ്രിയങ്കാഗാന്ധി എം പി. ഹോക്കി, ഫുട്ബോള്‍ തുടങ്ങിയ സ്പോര്‍ട്സ് ഇനങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവും. ഒരു ടീമായി എങ്ങനെ പ്രവര്‍ത്തിക്കാനാവുമെന്നതാണ് അതിലൊന്ന്. പല ടീമുകളുമായി പോരാടുമ്പോഴും പരസ്പരം അവര്‍ ബഹുമാനിക്കുന്നു. ജയത്തിനും പരാജയത്തിനുമൊപ്പം ജനാധിപത്യത്തിന്റെ പ്രധാന പാഠങ്ങളും മനസിലാക്കാനാവുമെന്നും എം പി പറഞ്ഞു. ലഹരിക്കെതിരെ കായികയിനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന വണ്‍ സ്കൂള്‍ വണ്‍ ഗെയിം പദ്ധതി മുട്ടില്‍ ഡബ്ലിയു.എം.ഒ ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്പോര്‍ട്സ് അധ്യാപകര്‍ കുട്ടികളെ അച്ചടക്കവും, കഠിനാധ്വാനികളാവാനും പഠിപ്പിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യങ്ങള്‍ ഈ കായികയിനങ്ങളെല്ലാം സമ്മാനിക്കുന്നു. കായികമേഖലയില്‍ വ്യാപൃതരാവുമ്പോള്‍ ദുശീലങ്ങളില്‍ നിന്നും മാറി നല്ലൊരു ജീവിതരീതി പടുത്തുയര്‍ത്താന്‍ സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കുട്ടികള്‍ കളിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ന് മുതിര്‍ന്നവര്‍ മറന്നുപോയിട്ടുണ്ട്. കൂടുതല്‍ പഠിക്കണം, ട്യൂഷന് പോകണം എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ കുട്ടികളായിരിക്കുമ്പോള്‍ പഠിക്കേണ്ട സമയത്ത് നമ്മള് കളിക്കുകയായിരുന്നുവെന്ന് അവരെല്ലാം മറന്നുപോയെന്നും പ്രിയങ്ക പറഞ്ഞു.
വിദ്യാര്‍ഥികളെ കായിക മേഖലയില്‍ വിദഗ്ദ പരീശീലനം നല്‍ക്കുന്നതിനായി വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 39 ഹൈസ്കൂളുകളിലേക്ക് കായിക ഉപകരണങ്ങള്‍ വാങ്ങി നല്‍കുകയും എല്ലാ സ്കൂളുകളിലും കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് വണ്‍ സ്കൂള്‍ വണ്‍ ഗെയിം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നാംഘട്ടത്തില്‍ സ്കൂളുകള്‍ക്ക് ആവശ്യമായ കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഏകദേശം ഒരു കോടി രൂപയാണ് വയനാട് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി, ബേസ്ബോള്‍, സൈക്കിള്‍ പോളോ,തുടങ്ങിയ വിവിധ കായിക ഇനങ്ങളാണ് ഓരോ സ്്കൂളുകളുടെയും സൗകര്യത്തിന് അനുസരിച്ച് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ കായിക അധ്യാപകര്‍ ഇല്ലാത്ത സ്കൂളുകളില്‍ കായിക അധ്യാപകരെ ജൂണ്‍ ഒന്നുമുതല്‍ ജില്ലാ പഞ്ചായത്ത് നിയമിക്കുകയും ചെയ്യും. എല്ലാ സ്കൂളുകളിലും കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ കായിക പരിശീലനം ചിട്ടയായി നല്‍കുകയും ചെയ്യുക എന്നുള്ളതും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥിക്കളെ കായിക പരിശീലനം. മമികച്ച കായിക താരങ്ങളാക്കി മാറ്റിയെടുക്കുകയും ചെയ്യുക എന്നുള്ളതും. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ നായിക മേഖല ശക്തിപ്പെടുത്തിക്കൊണ്ട് തടയുക എന്നുള്ളതുമാണ് പദ്ധതി ഉദ്ദേശിക്കുന്നത്. പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ജില്ലാപഞ്ചായത്തിനെയും പ്രിയങ്ക അഭിനന്ദിച്ചു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ് ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ മുഹമ്മദ് ബഷീര്‍, ഉഷാ തമ്പി, സീതാവിജയന്‍, ജുനൈദ് കൈപ്പാണി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സുരേഷ് താളൂര്‍, മീനാക്ഷി രാമന്, അമല്‍ ജോയി, ബിന്ദു പ്രകാശ്, സിന്ധു ശ്രീധരന്, കെ ബി നസീമ, കെ വിജയന്, ബീന ജോസ്, എ എന്‍ സുശീല, ജില്ലാപഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ശശീന്ദ്രവ്യാസ്, ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി സലീം കടവന്‍, എച്ച് എം ഫോറം കണ്‍വീനര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍