ചത്ത ആടുകളെ വനത്തില്‍ തളളി കടന്നു കളയാന്‍ ശ്രമം; നാല് പേര് പിടിയില്‍

തോല്‍പ്പെട്ടി: ബേഗൂര്‍ റെയ്ഞ്ചിലും തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലും ഉള്‍പ്പെടുന്ന വനമേഖലയില്‍ ചത്ത ആടുകളെ വാഹനത്തില്‍ കൊണ്ടുവന്ന് തള്ളി കടന്നു കളയാനുള്ള ശ്രമത്തിനിടെ നാല് രാജസ്ഥാന് സ്വദേശികള്‍ വനം വകുപ്പിന്റെ പിടിയിലായി. സദാന്‍ (28), മുസ്താക്ക് (51), നാധു (52), ഇര്ഫാന്(34) എന്നീ നാലുപേരാണ് പിടിയിലായത്. 35 ഓളം ചത്ത ആടുകളെയാണ് വനത്തില്‍ ഉപേക്ഷിച്ചത്. ആടുകളുടെ ജഡം കൊണ്ടുവന്ന ആര്‍ജെ 19 ജിജി 0567 എന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും,


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍