ഒരു വയസുകാരി കിണറില്‍ വീണ് മരിച്ചു

ആലാറ്റില്‍: വീടിനു സമീപമുള്ള ആള്‍മറയില്ലാത്ത കിണറില്‍ വീണ് ഒരു വയുസകാരി മരണപ്പെട്ടു. ആലാറ്റില്‍ ഇരുമനത്തൂര്‍ മഠത്തില്‍ ഉന്നതിയിലെ മണിയന്-അമിത ദമ്പതികളുടെ മകള്‍ അരുണിമയാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനു സമീപമുള്ള കിണറില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍