കാപ്പിച്ചെടിയില്‍ അപൂര്‍വകാഴ്ചയായി 'പച്ച'പ്പൂക്കള്‍.

പുല്‍പ്പളളി: കാപ്പിച്ചെടിയില്‍ അപൂര്‍വകാഴ്ചയായി 'പച്ച'പ്പൂക്കള്‍.വേനല്‍മഴ ശക്തമായ ലഭിച്ചതിന് പിന്നാലെ കുടിയേറ്റമേഖലയില്‍ കാപ്പിച്ചെടികള്‍ കൂട്ടമായി പൂത്തു. എന്നാല്‍ ഇതിനിടയില്‍ അപൂര്‍വകാഴ്ചയായി മാറുകയാണ് കോളറാട്ടുകുന്ന് മേനംപഠത്തില് തോമസിന്റെ വീടിനോട് ചേര്‍ന്ന് പച്ചനിറച്ചില് പൂവിട്ടുനില്‍ക്കുന്ന കാപ്പിച്ചെടി. പതിറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്ന തോമസ് ആദ്യമായാണ് പച്ചനിറത്തില്‍ കാപ്പിച്ചെടി പൂവിട്ടത് കാണുന്നത്. റോബസ്റ്റ് ഇനത്തില്‍പ്പെട്ട് ഈ കാപ്പിച്ചെടി കഴിഞ്ഞതവണ വെള്ളനിറത്തിലുള്ള പൂവിട്ട്, നല്ല രീതിയില്‍ വിളവ് നല്‍കിയതാണ്. എന്നാല്‍ ഇത്തവണ മറ്റുചെടികള്‍ വെള്ളനിറത്തില്‍ പൂത്തെങ്കിലും ഈ ചെടി മാത്രം പച്ച നിറത്തില്‍ പൂവിടുകയായിരുന്നു. ഇതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് തോമസ് പറയുന്നു. വിവരമറിഞ്ഞ് നിരവധി പേരാണ് തോമസിലെ വീട്ടിലെ കാപ്പിച്ചെടി കാണാനായി എത്തുന്നത്.
കൃഷിവകുപ്പ് സ്ഥലത്തെത്തി ചെടിയുടെ ചിത്രമടക്കം എടുത്ത് പഠനവിധേയമാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, കാലാവസ്ഥ വ്യാതിയാനത്തിന്റെ ഭാഗമാകാം ഇത്തരത്തില്‍ പച്ച നിറത്തില്‍ കാപ്പി പൂവിടാനുള്ള കാരണമെന്നും കരുതുന്നവരുണ്ട്. കുടിയേറ്റമേഖലയില്‍ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ കാര്‍ഷികവിളകളെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇത്തരത്തില്‍ പച്ച നിറത്തില്‍ കാപ്പി പൂത്തിരിക്കുന്നത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍